Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട് ബസുകള്‍...

തമിഴ്‌നാട് ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം: 40 ഓളം പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാടിന് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്‌നിക് കോളജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ നാച്ചിയാര്‍പുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലിയേക്കരയിലെ ടോൾ പിരിവ് : വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ്...

സ്വര്‍ണപ്പാളി വിവാദത്തില്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല : പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചു .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ്...
- Advertisment -

Most Popular

- Advertisement -