Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsതെലുങ്ക് നടൻ...

തെലുങ്ക് നടൻ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി

ശബരിമല : ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി . തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്.

“ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009 ൽ എന്റെ മുത്തച്ഛൻ തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്. പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്‌,” വരുൺ സന്ദേശ് പറഞ്ഞു. സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന് : പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം വർഷ ഹയർ...

ചേർത്തലയിൽ നിന്ന് വേളാങ്കണ്ണി, പമ്പ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

ആലപ്പുഴ : തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വെളാങ്കണ്ണിയിലേക്കും പമ്പയിലേക്കുമുള്ള പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ചേർത്തല - അർത്തുങ്കൽ - പള്ളിപ്പുറം - വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് സർവീസിന്റെയും...
- Advertisment -

Most Popular

- Advertisement -