Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം മാർ...

ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾ

കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിന്റഎ സിൽവർ ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷനും മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മാനേജരുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.

ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ ,കായിക വിദ്യാഭ്യാസ പരിപാടികളും ജീവകാരുണ്യ പദ്ധതികളും നടപ്പാക്കും . സമൂഹത്തിലെ ഭവന രഹിതർക്കായി വിഭാവനം ചെയ്യുന്ന സിൽവർ ജൂബിലി ഭവന ദാന പദ്ധതിയുടെ ഉദ്‌ഘാടനം  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.

സിൽവർ ജൂബിലി ലോഗോ പ്രകാശനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നിർവഹിച്ചു. വ്യക്തിത്വ വികസനത്തിലും , പഠനത്തിലും, കലാ കായിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ , പ്രിൻസിപ്പാൾ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുട്ടികളുടെ വർണാഭമായ കലാപരിപാടികളും അരങ്ങേറി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 12 മുതൽ

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം തുടങ്ങി. സെപ്റ്റംബർ  14 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്.  ഇന്ന്  പുലർച്ചെ നാലിന്...

നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു: സംസ്‌കാരം നാളെ (വ്യാഴം)

പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -