Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiറെയിൽവേ സ്റ്റേഷന്റെ...

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ  ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി

കൊച്ചി : റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർ പി എഫ് ഇയാളെ താഴെയിറക്കിയത്.

രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷൻ്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർ പി എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്തായത്താൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർ പി എഫിന് അടുക്കാനായില്ല.

ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്.  പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ഇറക്കിയത്. ഇതോടെ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി ടൈലർ രാജ പിടിയിൽ

ചെന്നൈ : കോയമ്പത്തൂർ സ്ഫോടന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടൈലർ രാജ പിടിയിൽ.26 വർഷങ്ങൾക്കു ശേഷമാണ് ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം രാജയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂരിലെ...

നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ കമ്പി മോഷ്ടിച്ച പ്രതിയെ  പോലീസ് പിടികൂടി

കോട്ടയം: നിര്‍മ്മാണത്തിലിരുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ കമ്പി മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുമരകം കുന്നത്തുകളത്തില്‍ വീട്ടില്‍ വിനോയ് വിശ്വനാഥ് (49) ആണ് പിടിയിലായത്. ഈ മാസം  22ന് രാത്രിയിലാണ് പാലത്തിന്റെ നിര്‍മ്മാണാവശ്യത്തിന്...
- Advertisment -

Most Popular

- Advertisement -