Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKannurമക്കളെ ഭാര്യയ്ക്കൊപ്പം...

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി : യുവാവും അമ്മയും കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . രാമന്തളി സെന്ററിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണു മരിച്ചത്.കുട്ടികളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലും ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ അവരുടെ അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധി വന്നതിന് പിന്നാലെയാണ് സംഭവം.

കോടതി വിധിയെത്തുടർന്ന് കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പൊലീസിനെ സമീപിക്കുകയും കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് പോലീസ് രാത്രിയിൽ കലാധരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുട്ടികൾക്ക് വിഷം നൽകി കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം : സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് പന്തിരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ്...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

വയനാട് :  അട്ടപ്പാടിയിൽ രണ്ടിടത്ത് നടന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്.ചിറ്റൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ നടന്ന ഒറ്റയാന്റെ ആക്രമണത്തിൽ പെട്ടിക്കൽ സ്വദേശികളായ യാത്രക്കാരി മിനി ഷാജി (48), ഓട്ടോ ഡ്രൈവർ എ.ടി.പ്രസാദ് (55)...
- Advertisment -

Most Popular

- Advertisement -