Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപുതുവത്സരത്തെ വരവേറ്റ്...

പുതുവത്സരത്തെ വരവേറ്റ് സന്നിധാനവും

ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു.

ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്. ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ച് കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖില മലങ്കര സൺഡേസ്ക്കൂൾ പ്രവേശനോത്സവം 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ സൺഡേസ്ക്കൂൾ പ്രവേശനോത്സവം നടന്നു. അഖില മലങ്കര  പ്രവേശനോത്സവം പോരുവഴി മാർ ബസേലിയോസ് മാർ ​ഗ്രീ​ഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സൺഡേസ്ക്കൂൾ പ്രസിഡന്റ് ഡോ.ജോസഫ് മാർ ​ദീവന്നാസിയോസ്...

ആഗോള അയ്യപ്പസംഗമം : ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ,ഭക്ഷണ ചിലവുകൾക്ക് അതത്...
- Advertisment -

Most Popular

- Advertisement -