Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഹരിപ്പാട് താലൂക്ക്...

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം : ഡയാലിസിസ് നടത്തിയ 2 രോഗികൾ മരിച്ചു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 6 രോഗികളിൽ 2 പേർ മരിച്ചു. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.

ഡിസംബർ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്ത 26 രോഗികളിൽ ആറുപേർക്കാണ് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചെന്നും എന്നാല്‍ അവ അണുവിമുക്തമാണെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിശക്തമായ മഴയ്‌ക്ക് സാധ്യത : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു .ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ...

ന്യുനമർദം ശക്തി പ്രാപിച്ച് തീവ്രന്യുനമർദമായി : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. നിലവിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്രന്യുനമർദ്ദം അതിതീവ്ര...
- Advertisment -

Most Popular

- Advertisement -