Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ അം​ഗം ശങ്കരദാസിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കൊള്ളയിൽ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നായിരുന്നു ഹർജിയിൽ ശങ്കരദാസിന്‍റെ ആവശ്യം. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് ഹര്‍ജിയിൽ കോടതി പ്രതികരിച്ചു .ശബരിമല സ്വർണ്ണകൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ കൊള്ളയിൽ ഉത്തരവാദിത്വം ഉണ്ട് എന്ന് കോടതി നിരീക്ഷിച്ചു .

പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ് അനുഭാവമുള്ളത്.ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.അതേസമയം ,ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊക്കൈൻ കേസിൽ നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ : ലഹരി കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ശ്രീകാന്ത് കൊക്കെയ്ൻ ഉപയോ​ഗിക്കുകയും ഇടനിലക്കാരുമായി ബന്ധം പുലർത്തുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി.പരിശോധനയ്ക്കയച്ച രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗം...

പേവിഷബാധ പ്രതിരോധം : സ്‌കൂൾ അസംബ്ലികളിൽ തിങ്കളാഴ്ച ബോധവത്ക്കരണം

തിരുവനന്തപുരം : പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി ജൂൺ 30ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും...
- Advertisment -

Most Popular

- Advertisement -