Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്പോട്ട്...

ശബരിമല സ്പോട്ട് ബുക്കിംഗ് ജനുവരി 19 വരെ

ശബരിമല : ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ടാകും.

ജനുവരി 17 വരെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം. ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19 രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ട്.ജനുവരി 18 വരെ ഓരോ ദിവസവും വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.

ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയതിന് ശേഷം മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈക്കത്തഷ്ടമി : കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി

കോട്ടയം : വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി.ആയിരക്കുടം അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വിശേഷാൽ വഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു. ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ചു...

സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി .ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്‌ 41റെസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങിയ...
- Advertisment -

Most Popular

- Advertisement -