Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsസമത്വവും സാഹോദര്യവുമാണ്...

സമത്വവും സാഹോദര്യവുമാണ് ഭാരതത്തിൻ്റെ മഹത്വം- കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ

തിരുവല്ല: ലോകത്ത് ഏതു രാജ്യത്ത് ചെന്നാലും ഇന്ത്യാക്കാരനാണെന്നു പറയുമ്പോൾ കിട്ടുന്ന ആദരവും അംഗീകാരവും ഏറെ മഹത്തരമാണെന്നും അത് സംരക്ഷിക്കേണ്ടത് ഒരോ ഭാരതീയൻ്റയും ബാദ്ധ്യതയാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

രാജ്യത്ത് ശാന്തിയും സമാധാനവും, മതസൗഹാർദ്ദവും, പരസ്പര സ്നേഹവും നിലനി നിലനിർത്തുവാൻ *മനുഷ്യർക്കൊപ്പം* എന്ന മുദ്രാവാക്യവുമായി കേരള മുസ്ലിം ജമാഅത്തിൻ്റെ അമരക്കാരൻ കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരളയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിനു് മുപടി നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾ, പേരോട് അബദുൽ റഹ്മാൻ സഖാഫി മുതലായ തുടങ്ങി നിരവധി മത പണ്ഡിതന്മാരും, സാമൂഹ്യ രാഷ്ട്രീയ സാമുദായിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സ്വീകരണ സമ്മേളനം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എം.സലീം അദ്ധ്യക്ഷ്യം വഹിച്ചു.

സ്വാമി നിർവിണാനന്ദ, ഡോ.അലി അൽ ഫൈസി,  സാം ഈപ്പൻ, ഈപ്പൻ കുര്യൻ, അഷ്റഫ് അലങ്കാർ, അനസ് പൂവാലം പറമ്പിൽ, പി.എം.അനീർ, അഡ്വ.വർഗീസ് മാമ്മൻ, അഡ്വ.ആർ. സനൽ കുമാർ, അഡ്വ.ബിജു ഉമ്മൻ, എം.കെ. വർക്കി, കെ.ജെ.സലീം സഖാഫി, കെ.കെ.മുഹമ്മദ് സാലി, സാജു കബീർ ,സുനിൽ പുതുവാത്ര ,അബ്ദുൽ സലാം ,  സി.എം.സുലൈമാൻ ഹാജി, എം.എ.കബീർ, സാദിഖ് മന്നാനി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ്  നിക്ഷേപ തട്ടിപ്പ്:  ഉടമ എൻ എം രാജുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ് കേസിൽ   ഉടമ എൻ എം രാജുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക്...

പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ് (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. SSLC/ THSLC/ CBSE-X/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന്...
- Advertisment -

Most Popular

- Advertisement -