Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiവി.എസ് അച്യൂതാനന്ദനും...

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് കെ ടി തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും. നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.

കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക്  പത്മശ്രീ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്  ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി...

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തം : മരണം 33 ആയി

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ...
- Advertisment -

Most Popular

- Advertisement -