Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാനത്തെ മദ്യത്തിൽ...

സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിയമഭേദഗതി സർക്കാർ പിൻവലിക്കണം : അഡ്വ.ബിജു ഉമ്മൻ

കോട്ടയം : സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച സർക്കാർ നടപടി ആശങ്കാജനകമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പരസ്യം നൽകി അധികാരത്തിൽ വന്ന സർക്കാരിന്റെ വാക്കും പ്രവർത്തിയും രണ്ട് വഴിക്കാണെന്നത് നിരാശയുണ്ടാക്കുന്നു.

സർക്കാരിന്റെ ഖജനാവ് നിറയ്ക്കാൻ സമൂ​ഹത്തെ ഇല്ലായ്മ ചെയ്യരുത്. പൊതുജനാരോ​ഗ്യവും ലഹരി വിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാ​ദിത്വം സർക്കാരിനുണ്ട്.  അതിന് പകരം പുതുതലമുറ ബാറിൽ കിടന്നുറങ്ങട്ടെ എന്ന തരത്തിൽ ബാറുകൾ സദാസമയവും തുറന്നുകൊടുക്കുന്ന നീക്കം ശരിയല്ല. ആയിരത്തോളം വരുന്ന ബാറുടമകൾക്ക് വേണ്ടി പതിനായിരക്കണക്കിന് അമ്മമാരെ കണ്ണീരിലാഴ്ത്തരുത്. അമ്മമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ബാറുടമകളുടെ ആവശ്യമെന്ന് സർക്കാർ ചിന്തിക്കണം.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴുള്ള ഇത്തരം നീക്കത്തെ സംശയത്തോടുകൂടിയേ കാണാൻ കഴിയൂ. കേരളത്തിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ തൊണ്ണൂറ് ശതമാനത്തിനും പിന്നിൽ മദ്യ-മയക്കുമരുന്ന് ഉപയോ​ഗമാണ്. ലഹരി വിരുദ്ധ വിമുക്തി പ്രവർത്തനങ്ങൾക്ക് കോടികൾ ചെലവാക്കുകയും മറുവശത്ത് മദ്യമൊഴുക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും അഡ്വ.ബിജു ഉമ്മൻ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വര്‍ണപാളി വിവാദത്തത്തിൽ ആടിയുലഞ്ഞ് ദേവസ്വം ബോര്‍ഡ് : തലപ്പത്ത് രാജി ആലോചനയും

തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ആടിയുലഞ്ഞ് ദേവസ്വം ബോര്‍ഡ്. മുന്‍ഭരണസമിതികളാണ് ഇടപാട് കാലത്തെ ഉത്തരവാദിത്വമെങ്കിലും ധാര്‍മികത ഏറ്റെടുത്ത് ബോര്‍ഡ് തലപ്പത്ത് രാജി ആലോചനയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ഇക്കാര്യം ആലോചിക്കുന്നതായാണ്...

അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി

അയിരൂർ : നൂറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം അയിരൂർ പുതിയകാവിലമ്മക്ക് മുന്നിൽ 28 നാൾനീണ്ട പൂർണ്ണമായ പടയണി അരങ്ങേറി. ഇന്ന് നടന്ന പകൽ പടയണിയോടെ അയിരൂർ പുതിയകാവ് പടയണിക്ക് സമാപനമായി. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാന പടയണിത്തട്ടകങ്ങളിലൊന്നായിരുന്ന...
- Advertisment -

Most Popular

- Advertisement -