Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamബസിലെ ചവിട്ടുപടിയിൽ...

ബസിലെ ചവിട്ടുപടിയിൽ നിന്ന് കയറാൻ പറഞ്ഞതിന് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ആക്രമിച്ചു

കൊല്ലം : കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് കയറാൻ പറഞ്ഞതിനാണ് കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ വിനുവിനെ യാത്രക്കാരൻ ആക്രമിച്ചത്.സംഭവത്തിൽ ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ ലക്ഷംവീട്ടിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലം- മധുര ഫാസ്റ്റ് പാസ്സഞ്ചറിൽ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്‌ത അരുണിനോട് ബസിനുള്ളിലേക്ക് കയറാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.ബസിൽ തിരക്കാണെന്നു പറഞ്ഞ പ്രതി അവിടെത്തന്നെ നിന്ന് യാത്ര തുടർന്നു.തിരക്ക് കുറഞ്ഞെങ്കിലും ഉള്ളിലേക്ക് കയറാൻ അരുൺ തയ്യാറായില്ല. തുടർന്ന് കണ്ടക്ടർ ബസിനുള്ളിലേക്ക് കയറിയില്ലെങ്കിൽ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചതോടെ അരുൺ പ്രകോപിതനാകുകയായിരുന്നു.

ഇയാൾ കണ്ടക്ടറെ അസഭ്യം പറയുകയും മർദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തു. യാത്രക്കാർക്കാർ ചേർന്ന് തടഞ്ഞു വച്ച പ്രതിയെ ബസ് കുണ്ടറ സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറി.അക്രമണത്തിൽ കണ്ടക്ടർ വിനുവിന് നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു

എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. നായയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ. തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) സെപ്റ്റംബര്‍ 15 രാവിലെ എട്ട് മണി മുതല്‍ സെപ്റ്റംബര്‍ 16 വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -