Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഎംഡിഎംഎ കേരളത്തിലെത്തിച്ച്...

എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര സ്വദേശികളായ അനില്‍ ഭവനില്‍ അഖില്‍ രാജ് (28), അനന്തു ഭവനില്‍ അനന്തു (26) എന്നിവരെയാണ് 46 ഗ്രാം എംഡിഎംഎയുമായി തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ നാടകീയ നീക്കത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് കെഎസ്, തിരുവല്ല ഡിവൈഎസ്പി ജിജു ടിആര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

രണ്ട് ദിവസമായി അന്വേഷണസംഘം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതികളെ വലയിലാക്കിയത്. ഇവരില്‍ നിന്നും കണ്ടെടുത്ത 46 ഗ്രാം ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും.

തിരുവല്ല ഇന്‍സ്‌പെക്ടര്‍ സുജിത് കെഎസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ധന്യ, അജികുമാര്‍ ആര്‍, കൂടാതെ ജില്ലാ ഡാന്‍സാഫ് ടീമും പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. സുജിത്ത്, മിഥുന്‍, ശ്രീരാജ്, ബിനു, ജിതിന്‍, അഖിലേഷ്, അവിനാഷ്, ടോജോ എന്നിവരാണ് പ്രതികളെ പിടിക്കാൻ നേതൃത്വം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും. ഈ ദിവസങ്ങളിൽ രാവിലെ 5ന് പള്ളിയുണർത്തൽ, 6 ന് അഭിഷേകം, ഉഷ:പൂജ, 8ന് പുരാണ പാരായണം എന്നിവ...

വൈദ്യുതി ചാർജ് വർദ്ധനവ് : വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ

തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തിരുവല്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ഡിസംബർ 16ന് രാവിലെ 10 30 ന് ആണ്...
- Advertisment -

Most Popular

- Advertisement -