Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടനം...

ശബരിമല തീർഥാടനം : മുഖ്യമന്ത്രി 17ന് പമ്പയിലെത്തും; ഒരുക്കങ്ങൾ സജീവം

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒക്ടോബർ 17ന് പമ്പയിലെത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം മുന്നിൽക്കണ്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിർമാണ-അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി.

തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള മരാമത്ത് ജോലികളും ആഭിച്ചു. ദേവസ്വം ജീവനക്കാർക്കുള്ള മെസ് 1.80 കോടി രൂപ ചെലവിൽ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങളും തുടങ്ങി. പുതിയ ബോയിലർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

കന്നിമാസ പൂജാസമയത്ത് പ്രതിസന്ധി സൃഷ്ടിച്ച അരവണ നിർമാണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. 23 അരവണ നിർമാണ പാനുകൾ ഉപയോഗിച്ച് പ്രതിദിനം 1.50 ലക്ഷം ടിൻ അരവണ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപാദനശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുലാമാസ പൂജകൾക്കുശേഷം ആരംഭിക്കാനും പദ്ധതിയുണ്ട്.

എന്നാൽ അരവണയ്ക്കും മറ്റ് പ്രസാദങ്ങൾക്കും ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും സമയബന്ധിതമായ സംഭരണവും നിർണായകമാണ്. അരവണ നിർമാണത്തിനാവശ്യമായ അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതുണ്ട്. തീർഥാടനകാലത്ത് ഭക്തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പ്രസാദവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ദേവസ്വം ബോർഡിന് പ്രധാന വെല്ലുവിളിയാണ്.

പമ്പയിലെ മണൽപ്പുറത്ത് ഒരേസമയം ആറായിരത്തിലധികം പേർക്ക് വിശ്രമിക്കാൻ കഴിയുന്ന താൽക്കാലിക ജർമൻ പന്തൽ ഒരുക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. മലകയറുന്നതിന് മുമ്പും ദർശനത്തിനുശേഷവും വിശ്രമിക്കേണ്ട തീർഥാടകർക്ക് ഈ സൗകര്യം പ്രയോജനപ്പെടും. പമ്പയിലും നിലയ്ക്കലിലും അഴിച്ചുമാറ്റാവുന്ന രീതിയിൽ സ്ഥിരം പന്തലുകൾ സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് വനംവകുപ്പിന്റെ എതിർപ്പ് തടസ്സമായിട്ടുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

നിലയ്ക്കലിൽ കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നു. ഒരേസമയം ആറായിരം പേർക്ക് വിശ്രമിക്കാൻ കഴിയുന്ന ജർമൻ പന്തലിനൊപ്പം ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും വർധിപ്പിക്കും. പതിനായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-11-2024 Karunya Plus KN-547

1st Prize Rs.8,000,000/- PY 872247 (VAIKKOM) Consolation Prize Rs.8,000/- PN 872247 PO 872247 PP 872247 PR 872247 PS 872247 PT872247 PU 872247 PV 872247 PW 872247 PX...

ഗതാഗതം നിരോധിച്ചു

റാന്നി :മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം...
- Advertisment -

Most Popular

- Advertisement -