Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ പൊങ്കാല:...

ആറ്റുകാൽ പൊങ്കാല: നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. വിദ്യാഭ്യാസ ഉപഡയറക്ടറാണ്  ഉത്തരവിറക്കിയത്.

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നീ സ്കൂൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച പ്രാദേശിക അവധിയാണ്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യാ വൈകുണ്ഠസ്വാമി ജയന്തി ആഘോഷം

തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമികയുടെ 216- മത് ജയന്തി ആഘോഷം അയ്യാ വൈകുണ്ഠസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നു.സമാപന സമ്മേളനത്തിന്റെ ഭാഗമായി തൈക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 11 മണിമുതൽ...

പോസ്റ്റ് ഓഫീസ് നിക്ഷേപം : പാസ് ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം

പത്തനംതിട്ട : മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നവര്‍ പാസ് ബുക്കുകള്‍ കൈവശം വയ്ക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -