Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി...

വേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി  വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് നാളെ  (10)സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് വൈകിട്ട് നാല് മണിക്ക്  പദ്ധതിയുടെ ഉദ്ഘാടനം  വട്ടക്കായൽ ടെർമിനലിൽ  നിർവ്വഹിക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ ഈ സാഹസിക ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 

ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെറ്റ് സ്കീ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിംഗ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന്  ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ. തോമസ്  എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ്,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം ലൈഫ്‌ലൈനിൽ തുടക്കമായി

അടൂർ: ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) അടൂർ ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ....

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് സൂചന . കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി.ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും.വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന...
- Advertisment -

Most Popular

- Advertisement -