Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമീനമാസ പൂജയ്ക്ക്...

മീനമാസ പൂജയ്ക്ക് ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട :  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം, പടിപൂജ, സഹസ്രകലശം തുടങ്ങിയവ ഈ ദിവസങ്ങളിലുണ്ടാകും.

മീനമാസപൂജകൾ പൂർത്തിയാക്കി നട അടച്ചശേഷം മൂന്നാം ദിവസമായ 22-ന് വൈകീട്ട് അഞ്ചിന് 10 ദിവസത്തെ ഉത്സവത്തിന് നട വീണ്ടും തുറക്കും. ഉത്സവത്തിന് 23-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ ഒന്നിനാണ് പമ്പയിൽ ആറാട്ട്. സന്നിധാനത്തുനിന്ന് അന്ന് ഉച്ചയ്ക്ക് ആറാട്ടിനായി ആനപ്പുറത്ത് അയ്യപ്പൻ എഴുന്നള്ളും. ആറാട്ടിനുശേഷം എഴുന്നള്ളത്ത് സന്നിധാനത്ത് തിരികെയെത്തിയ ശേഷം രാത്രി 10-ന് നടയടയ്ക്കും.

വിഷു ഉത്സവത്തിനായി ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചിന് തുറക്കും. 15-നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ  www.sabarimalaonline.org എന്ന വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : പ്രശസ്‌ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്ത്യം. 70 വയസ്സായിരുന്നു .ഗിറ്റാറിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്.രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ...

കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

പന്തളം : എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയൻ(21) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ,...
- Advertisment -

Most Popular

- Advertisement -