Sunday, August 9, 2026
No menu items!

subscribe-youtube-channel

HomeEdathuaസന്നദ്ധ സംഘടനകള്‍...

സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ

എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ (ടോഫാ) സംഘടിപ്പിച്ച ‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു.എഡിയുപി സ്കൂൾ മാനേജർ ബി.രമേശ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

സമിതി സെക്രട്ടറിയും എക്സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല സെക്രട്ടറിയുമായ അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്കി. അദ്ധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികൾക്ക് തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ആകർഷകമായ രീതിയിൽ രൂപകല്പന ചെയ്ത നോട്ട് ബുക്കുകളുടെ പ്രകാശനം റെജി ചെറിയാൻ എംഎൽഎ തലവടി ടൗൺ ബോട്ട് ക്ലബ് ജോ. സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുളയ്ക്ക് നല്കി പ്രകാശനം ചെയ്തു.

തലവടി ചുണ്ടൻ വള്ളം സമിതി ടീം മാനേജർ ജോമോൻ ചക്കാലയിൽ എഡിയുപി സ്ക്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖക്ക് പഠനനോപകരണ കിറ്റുകൾ നല്കി കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ നടന്ന സമാപന സമ്മേളനം സ്ക്കൂൾ മാനേജർ റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ ജിബി ഈപ്പൻ മുഖ്യ സന്ദേശം നല്കി.

പ്രവേശനോത്സവത്തോടനുബന്ധിച്ച് തലവടിയിലെ 14 സ്കൂളുകളിൽ ടോഫായുടെ നേതൃത്വത്തില്‍ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹ സമ്മാനം നല്കിയതായി സമിതി പ്രസിഡന്റ് റിക്സൺ എടത്തിൽ ,ട്രഷറാർ ഷിക്കു കുര്യൻ, ടോഫാ പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി ടിനു തോമസ് ,ട്രഷറാർ അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.തുടർച്ചയായി രണ്ടാം തവണയാണ് ടോഫായുടെ നേതൃത്വത്തിൽ തലവടി പഞ്ചായത്തിലെ സ്കൂളുകളിൽ സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്യുന്നത്.ഭാരവാഹികളായ പ്രദീപ് കുറുന്തോട്ടക്കൽ, മനുകുമാർ,പ്രദീപ് ചക്കാലയിൽ,വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ എന്നിവർ നേതൃത്വം നല്കി.

ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന തലവടി സ്വദേശി ശ്രീജിത്തിന് അടിയന്തര ചികിത്സയ്ക്കായി ടോഫയുടെ നേതൃത്വത്തിൽ 95000/- രൂപ കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ 2 ബിഎസ്എഫ് ജവാന്മാരെ കാണാതായി

മലപ്പുറം : മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. അസം, മധ്യപ്രദേശ് സ്വദേശികളായ ജവാൻമാരെയാണു കാണാതായത്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തെത്തുടർന്ന് മലപ്പുറത്തെ ക്യാംപിലേക്ക്...

Kerala Lottery Results : 10-05-2026 Samrudhi SM-54

1st Prize Rs.1,00,00,000/- MX 902016 (CHITTUR) Consolation Prize Rs.5,000/- MN 902016 MO 902016 MP 902016 MR 902016 MS 902016 MT 902016 MU 902016 MV 902016 MW 902016...
- Advertisment -

Most Popular

- Advertisement -