Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപാചക വാതക...

പാചക വാതക പ്രതിസന്ധി : ഗാർഹികേതര വിതരണത്തിന്  മുൻഗണനാക്രമം നിശ്ചയിക്കും 

തിരുവനന്തപുരം : സംസ്ഥാനത്ത് ഗാർഹികേതര  ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും  കരിഞ്ചന്തയും  പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കും

ആശുപതികൾ , വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ , സ്കൂളുകൾ , ജനകീയ അടുക്കളകൾ , ഐ ടി പാർക്കിലെ ക്യാൻ്റീനുകൾ , ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് ഗാർഹികേതര വിതരണത്തിന് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കും .

മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ  സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ  വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു , സിവിൽ സപ്ലൈസ് , പോലീസ് , പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെൻ്റ് സംഘം പരിശോധന ശക്തമാക്കും.

നിലവിൽ സംസ്ഥാനത്തിന്  അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച്  സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : 25-ന്  മിത്രപ്പുഴക്കടവിൽ ആറാട്ട്

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. മലയാളവർഷത്തിലെ ആദ്യതൃപ്പൂത്താണിത്. 25 -ന് ഉത്രാടദിനത്തിൽ രാവിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും. ആറാട്ടുദിനത്തിൽ  12 ദിവസം വൈകീട്ട് പ്രത്യേക വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി ഭക്തർക്കു നടത്താം. മലയാള വർഷത്തിലെ...

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജും

തൃശ്ശൂർ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ...
- Advertisment -

Most Popular

- Advertisement -