Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരോട് മാപ്പ്...

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ശബരിമല ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.

നയം മാറ്റത്തെ ന്യായീകരിക്കാന്‍ അച്യുതാനന്ദന്റെ കാലത്തെ സത്യവാങ്മൂലത്തെ ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍ കൂട്ടുപിടിക്കുന്നത് ശരിയല്ല. ആചാരങ്ങള്‍ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.

കേസ് പിന്‍വലിച്ചു മാപ്പ് പറയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ചുവട് മാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്തര്‍ തെരുവിലിറങ്ങി സമരം ചെയ്തത് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് തിരുത്തുകയും സമരക്കാരുടെ ആവശ്യം ശരിവെക്കുകയും ചെയ്ത സാഹചര്യത്തില്‍, അതേ സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുന്നത് അങ്ങേയറ്റം അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും സര്‍ക്കാറും സ്വീകരിക്കുന്ന രാഷ്‌ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് നവോത്ഥാനത്തിന്റെ പേരില്‍ കോടികള്‍ ഒഴുക്കി വനിതാ മതില്‍ പണിയുകയും, പോലീസ് സന്നാഹത്തോടെ വിശ്വാസികളെ അടിച്ചമര്‍ത്തി യുവതീപ്രവേശം സാധ്യമാക്കുകയും ചെയ്തവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുവടുമാറ്റം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണ്.

ആചാര സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണം. മുന്‍പ് വിശ്വാസികള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നിലപാട് തിരുത്തുന്നത് രാഷ്‌ട്രീയ പാപ്പരത്തവും അധികാരത്തോടുള്ള ആര്‍ത്തിയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ്...

വയനാട്ടിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

വയനാട് :വയനാട് ചെന്നലോടിൽ കളിക്കുന്നതിനിടയിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു .ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....
- Advertisment -

Most Popular

- Advertisement -