Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യയിലെ സംഘർഷം...

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു .

സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം അതുവഴിയുള്ള ചരക്കു നീക്കം പ്രതിസന്ധിയിലാണ്.ഊർജ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്.ഇന്ത്യയിലെ എൽ‌പിജി ഉദ്പാദനവും വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസർവും ഉണ്ട്.കൂടുതൽ വിതരണക്കാരുമായി സമ്പർക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയിൽ കൂടുതൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ വേണ്ടി നടപടി എടുക്കുന്നുണ്ടെന്നും ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നുള്ളത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ...

ശ്രീനിവാസനെ യാത്രയാക്കി നാട്

കൊച്ചി : അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി നാട് . ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത് .സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,...
- Advertisment -

Most Popular

- Advertisement -