Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവനടിയുടെ പീഡന...

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. അദ്ദേഹം തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന്

കോട്ടയം : ഈ വർഷത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന് നടക്കുമെന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്. ഭാഗവത...

കനത്ത മഴ: പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞു വീണു

തിരുവല്ല : കനത്ത മഴയെ തുടർന്ന് തിരുവല്ലായിൽ പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞുവീണു. ഇന്ന് ഉച്ച കഴിഞ്ഞ്  3 മണിക്ക് തുടങ്ങിയ കനത്ത മഴ വൈകിട്ട് 7 വരെ പെയ്തു. മഴയിൽ നഗരത്തിലേയും  സമീപ...
- Advertisment -

Most Popular

- Advertisement -