Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍...

ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു : ആളപായമില്ല

കോട്ടയം:  ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു. ആളപായമില്ല.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം.സല്‍ക്കാര ഹോട്ടല്‍, ഫാമിലി ബ്യൂട്ടി പാര്‍ലര്‍, കൊച്ചുപുരയ്ക്കല്‍ സ്റ്റേഷനറി സ്റ്റോഴ്‌സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്‌സ് നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

തീ കത്തുന്നത് കണ്ട നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തീ ആളി കത്തിയതോടെ കോട്ടയത്ത് നിന്നും അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തി തീ അണച്ചത്. സല്‍ക്കാര ഹോട്ടലിലെയും പുകയില വ്യാപാര കേന്ദ്രത്തിലെയും തീ അണക്കാന്‍ കഴിഞ്ഞെങ്കിലും മറ്റു രണ്ട് കടകളിലും അഗ്‌നിബാധ പടരുക ആയിരുന്നു.

തീ പിടിക്കുന്നത് കണ്ട മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ രാഷ്ട്രിയ പ്രവർത്തകരും  ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വിവരം അഗ്‌നി രക്ഷാസയെ അറിയിച്ചത്. ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരി ഹോസ്റ്റലിൽ ആറുമാസമായി കഞ്ചാവ് വിൽപനയെന്ന് മൊഴി

കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്,...

വാട്സാപ്പിൽ അപ്രതീക്ഷിത നിയന്ത്രണം;നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

ന്യൂഡൽഹി : ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ നിരവധി വാട്‌സാപ് അക്കൗണ്ടുകളിൽ അപ്രതീക്ഷിത നിയന്ത്രണം.യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികൾ.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കളുടെ വാട്സ്ആപ്പ്...
- Advertisment -

Most Popular

- Advertisement -