Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEdathuaവേസ്റ്റ് കൊട്ടയില്‍...

വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം

എടത്വ : വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരുകോടിയുടെ ഒന്നാം സമ്മാനം. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ അവിശ്വനീയമായ ഭാഗ്യം കൈവന്നത്. എടത്വ കൊച്ചമ്മനം ജങ്ഷന് സമീപം ചെറിയ പെട്ടിക്കട നടത്തുകയാണ് ഇവര്‍.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ മറ്റൊരു ടിക്കറ്റ് കൂടി ഇവര്‍ എടുത്തിരുന്നു. അതിന് അയ്യായിരം രൂപയുടെ പ്രോത്സാഹനസമ്മാനം ലഭിച്ചിരുന്നു. പ്രദേശത്തെ ലോട്ടറി വില്‍പനക്കാരനായ കോതപ്പുഴശ്ശേരി ജോര്‍ജുകുട്ടിയില്‍നിന്നാണ് ഇവര്‍ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്.

വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിന്റെ നമ്പര്‍ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം ലഭിച്ച കാര്യം മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ പ്രധാന ടിക്കറ്റ് സമ്മാനമൊന്നും ഇല്ലെന്ന് കരുതി അവര്‍ വേസ്റ്റ് കൊട്ടയില്‍ കളഞ്ഞു. രാത്രി ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരന്‍ ഇവരെ അറിയിച്ചു.

ഇതോടെയാണ് ടിക്കറ്റ് വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ഇരുവരും കടയിലെത്തി പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വേസ്റ്റ് കൊട്ടയില്‍നിന്ന് ഒരു കോടിയുടെ ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് അവര്‍ കണ്ടെടുത്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 01-09-2024 Akshaya AK-667

1st Prize Rs.7,000,000/- AF 267803 (NETYYATTINKARA) Consolation Prize Rs.8,000/- AA 267803 AB 267803 AC 267803 AD 267803 AE 267803 AG 267803 AH 267803 AJ 267803 AK 267803...

നെഹ്‌റു ട്രോഫി വള്ളംകളി കമന്‍ററി മത്സരം 19- ന്

ആലപ്പുഴ : എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍...
- Advertisment -

Most Popular

- Advertisement -