Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരമധ്യത്തിൽ ...

കോട്ടയം നഗരമധ്യത്തിൽ  ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷന് സമീപം  നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ സുബലേഷാ (40)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശി റോഹിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 1.25 ന് കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി ലോഗോസ് ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ബൈക്കിൽ നിന്നും ഇരുവരും തെറിച്ചു വീണു.

പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സുബലേഷിന്റെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം...

ചെങ്ങന്നൂർ കോടിയാട്ടുകരയിൽ തീപിടുത്തം

ചെങ്ങന്നൂർ: കോടിയാട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് ഒരേക്കർ വരുന്ന പാടശേഖരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവം. തൊട്ടടുത്ത് റെയിൽവേയുടെ വിജനമായ സ്ഥലത്തേയ്ക്കും തീ പടർന്നു. ഈ ഭാഗത്ത് കാറ്റിൻ്റെ വേഗത...
- Advertisment -

Most Popular

- Advertisement -