Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിഎഎ നടപ്പാക്കി...

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ :14 പേർക്ക് പൗരത്വം നൽകി

ന്യൂഡൽഹി: രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത് അപേക്ഷകർക്ക് രേഖകൾ കൈമാറിയത്.ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, രജിസ്ട്രാർ, സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. കഴിഞ്ഞ മാർച്ച് 11 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു.പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നൽകുന്നതാണ് ബിൽ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 -ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി...

നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

കോട്ടയം : പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും, കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നതിനാൽ...
- Advertisment -

Most Popular

- Advertisement -