തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ നാളെ കൊടിയേറും. നാളെ രാവിലെ 7-ന് കുർബാന, 8.45ന് പ്രദക്ഷിണം, 9-ന് പെരുന്നാൾ കൊടിയേറ്റ്. 9.40-ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് നിരണം ഭദ്രാസന നേതൃസമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും.
തഹസിൽദാർ ജോബിൻ കെ.ജോർജ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ബിജു ടി. മാത്യു മുഖ്യ സന്ദേശം നൽകും. ഡോ. കിരൺ ഷാജ് ക്ലാസ് നയിക്കും. മേയ് 2-ന് രാവിലെ 7.30-ന് വി കുർബാന, 10 -ന് ഓറിയന്റേഷൻ ക്ലാസ്. അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, 5.30 -ന് സന്ധ്യാനമസ്കാരം. 3-ന് രാവിലെ 7.30ന് വി കുർബാന ഗീവർഗീസ് മാർ പോളിക്കാർപ്പോസ്, 9.30-ന് പാലിയേക്കര ജോർജിയൻ പുരസ്കാരം അവിട്ടം തിരുനാൾ ആദിത്യ വർമയ്ക്ക് സമ്മാനിക്കും.
വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം,7-ന് കാട്ടൂക്കരയിൽ നിന്നു പ്രദക്ഷിണം. 4-ന് രാവിലെ 7-ന് കുർബാന, വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം,7-ന് ചാത്തമലയിൽനിന്നു പ്രദക്ഷിണം. 5-ന് രാവിലെ 7.30-ന് കുർബാന,4.30-ന് മധ്യസ്ഥപ്രാർഥന, 7-ന് കുളക്കാടുനിന്നു പ്രദക്ഷിണം. 6-ന് രാവിലെ 7.30-ന് വി കുർബാന, വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം 7 -ന് സെന്റ് തോമസ് സെഹിയോൻ ചാപ്പലിൽ നിന്നു പ്രദക്ഷിണം, 9.30-ന്ഡോ. ഗീവർഗീസ് മാർ തെയോഫിലോസിന്റെ കാർമികത്വത്തിൽ ശ്ലൈഹിക വാഴ്വ്.
സമാപന ദിവസമായ 7 -ന് രാവിലെ 8-ന് ഗീവർഗീസ് മാർ തെയോഫിലോസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന,3 -ന് പള്ളിയിൽ നിന്നു പ്രദക്ഷിണം 4.45-ന് കൊടിയിറക്ക് എന്നിവ നടക്കും.





