Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമംഗളാദേവി ഒരുങ്ങി:...

മംഗളാദേവി ഒരുങ്ങി: ചിത്രാപൗര്‍ണമി ഉത്സവം നാളെ

കുമളി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നാളെ നടക്കും.  വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തമരാണ്  മംഗളാദേവി ക്ഷേത്രത്തില്‍ എത്തിച്ചേരുക.

കേരളത്തില്‍ നിന്നുള്ള ഉത്സവത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നേതൃത്വം നല്‍കുക. തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാകും താന്ത്രിക ചടങ്ങുകള്‍ നിര്‍വ്വഹിക്കുക. തമിഴ്‌നാട് ദേവസ്വം അധികൃതരുടെ നേതൃത്വത്തിലും പൂജാ ചടങ്ങുകള്‍ നടക്കും. തീര്‍ത്ഥാടകരായ ഭക്തര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.

ജില്ലയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനിടയുള്ളതിനാല്‍ ഉച്ചയോടെ തിരിച്ചുള്ള യാത്ര ഉറപ്പാക്കണം. കനത്ത മഴ ക്ഷേത്രത്തിലേക്കുള്ള വഴികളില്‍ വാഹനയാത്ര അസാധ്യമാക്കുന്ന സാഹചര്യമുണ്ടാക്കും. കാലാവസ്ഥാ മുന്നിറിയിപ്പു  പ്രതികൂലമാണെങ്കില്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശിക്കുന്ന സമയത്ത് ഭക്തര്‍ തിരിച്ചിറങ്ങാന്‍ തയ്യാറാകണമെന്നും കളക്ടര്‍  വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ  രൂപീകരിച്ചു

പത്തനംതിട്ട : ജി ആൻഡ് ജി ഫൈനാൻസിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (ജിഐഡബ്ല്യുഎ) രൂപീകരിച്ചു 454  നിക്ഷേപകർ ഇതിനോടകം സംഘടനയിൽ അംഗങ്ങളായി സംഘടന...

അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരള മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം : ഗതാഗത കമ്മിഷണർ ഓഫീസിൽ രൂപികരിച്ച റ്റി. സി സ്‌ക്വാഡ് പുക പരിശോധന കേന്ദ്രങ്ങൾ ഒരു നോട്ടീസ് പോലും നൽകാതെ അകാരണമായി അടച്ചുപൂട്ടുന്നത് സർക്കാർ തടയണമെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ്...
- Advertisment -

Most Popular

- Advertisement -