Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയിലെ സ്വകാര്യ...

ഡല്‍ഹിയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഒരു മാസത്തെ ഫീസിൽ കൂടുതൽ അടക്കാൻ നിര്ബന്ധിക്കരുതെന്ന് സർക്കാർ ഉത്തരവ്

ന്യൂഡൽഹി : ഡല്‍ഹിയിലെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ  ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ ഉത്തരവ്.ഫീസ് ഒന്നിച്ചടയ്‌ക്കാനുള്ള സ്‌കൂളുകളുടെ സമ്മര്‍ദ്ദം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കും വിദ്യാഭ്യാസ നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾ രക്ഷിതാക്കളോട് മുന്‍കൂറായി ഫീസ് അടയ്‌ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ‌ നിന്നും...

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു:രണ്ടു പേരെ കാണാതായി

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ്...
- Advertisment -

Most Popular

- Advertisement -