Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി സർക്കാർ...

പിണറായി സർക്കാർ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റ് സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് കവാടം തുറന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേയ്‌ക്ക് മാറ്റി.

സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടമായ നോർത്ത് ഗേറ്റാണ് തുറന്നിരിക്കുന്നത്. സമരകവാടം എന്നാണ് ഈ ഗേറ്റിനെ പൊതുവേ അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ കുറച്ചു കാലം ഈ ഗേറ്റ് തുറന്ന് കിടന്നിരുന്നു. പിന്നീട് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഗേറ്റ് അടച്ചുപൂട്ടുകയായിരുന്നു.

ആഘോഷപൂർവമായിട്ടായിരുന്നു കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർ ഗേറ്റ് ഇപ്പോൾ തുറന്നത്. കേരള ജനതയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ ഗേറ്റ് തുറക്കലെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : സുരക്ഷ ഉറപ്പാക്കി സിസിടിവി വലയം

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ.  തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും  24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി...

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം...
- Advertisment -

Most Popular

- Advertisement -