Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ ഭീകരാക്രമണ...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി : ബിജെപി ആസ്ഥാനത്തും പ്രധാന ഓഫിസുകളിലും സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി.സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫിസുകൾക്കും നേരെ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ വർധിപ്പിച്ചു.പാക് അനുകൂല ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതായാണ് വിവരം.

ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ദേശീയ ആസ്ഥാനം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സായുധ പോലീസിനെ വിന്യസിച്ചു.പാക്കിസ്ഥാൻ ബന്ധമുള്ള ഗുണ്ടാതലവൻ ഷെഹ്സാദ് ഭട്ടിയുടെ ശൃംഖലയിലെ ഒൻപത് അംഗങ്ങളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. അനാവശ്യ ഭീതിയുടെ സാഹചര്യമില്ലെന്നും എന്നാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 07-01-2025 Sthree Sakthi SS-449

1st Prize Rs.7,500,000/- (75 Lakhs) SC 193404 (ERNAKULAM) Consolation Prize Rs.8,000/- SA 193404 SB 193404 SD 193404 SE 193404 SF 193404 SG 193404 SH 193404 SJ 193404 SK...

നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി

കൊല്ലം: നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് ആശ്രമത്തിലെത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു. നിർമ്മാതാവും നടനും...
- Advertisment -

Most Popular

- Advertisement -