Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിനും ഡീസലിനും...

പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില വർദ്ധിച്ചു

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് വർദ്ധിച്ചത്. പെട്രോള്‍ വില 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയുമാണ് വർധിച്ചത്. മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം.

എന്നാല്‍ മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവുണ്ടാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ തുറക്കൽ: ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. 2025- 2026 ൽ ഒന്നാം വർഷ നഴ്സിംഗ് പഠനത്തിനായി...
- Advertisment -

Most Popular

- Advertisement -