Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപുതുക്കുളങ്ങര ഭഗവതി...

പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

തിരുവല്ല :പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ഭാഗവത പാരായണം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രഭാഷണം, തുടർന്ന് ഒരുമണിക്ക് അന്നദാനം, രണ്ട് മണിമുതൽ ഭാഗവത പാരായണം, വൈകിട്ട് 6. 30ന് ദീപാരാധന, ഏഴുമണിക്ക് ഭജന, ഏഴരയ്ക്ക് പ്രഭാഷണം, 8 30 ന് മംഗളാരതി എന്നിവ നടക്കും.
അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ 11. 30ന് രുഗ്മിണി സ്വയംവരവും,  വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അവഭൃത സ്നാന ഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും.  കരിയം സോമശേഖരനാണ് യജ്ഞാചാര്യൻ. അമരവിള ശ്യാം പോറ്റി യജ്ഞ ഹോതാവും വേണുഗോപാൽ പെരിങ്ങര, സുമ പാതിരിക്കൽ, പുഷ്പ കലഞ്ഞൂർ എന്നിവർ യജ്ഞ പൗരാണികർ.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി

ബീജിംഗ് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ കൂടിക്കാഴ്ച നടത്തി.ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത് .2020 ജൂണിൽ...

അരവിന്ദ് കേജ്‍രിവാൾ ഇന്ന് തിരിച്ച് ജയിലിലേക്ക്

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ആരോഗ്യപ്രശ്‌നങ്ങള്‍...
- Advertisment -

Most Popular

- Advertisement -