Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവഞ്ചിപ്പാട്ട് പഠന...

വഞ്ചിപ്പാട്ട് പഠന കളരിക്ക് ആറന്മുളയിൽ തുടക്കം

ആറന്മുള : പളളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന വഞ്ചിപ്പട്ടാ പഠന കളരിക്ക്  തുടക്കം. ആറന്മുളയുടെ പരമ്പരാഗത വഞ്ചിപ്പാട്ട് ശൈലി പരിശീലിപ്പിക്കുന്നതിനും പുതു തലമുറയ്ക്ക് വഞ്ചിപ്പാട്ടില്‍ താത്പര്യം സൃഷ്ടിക്കുന്നതിനുമായാണ് പഠന കളരി ആരംഭിച്ചത്.
 
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മൂന്ന് മേഖലകളായി തിരിച്ചാണ് കളരി നടത്തുന്നത്. രാവിലെ ഒന്‍പത് മുതലാണ് പരിശീലനം നടക്കുന്നത്. കരകളിലെ പരിചയ സമ്പന്നരായ വഞ്ചിപ്പാട്ട് ആചാര്യന്‍മാര്‍ കളരിക്ക് നേതൃത്വം നല്‍കും. ഇന്ന് രാവിലെ  കിഴക്കന്‍ മേഖലയിലെ കളരി ഇടപ്പാവൂര്‍ ക്ഷേത്ര സന്നിധിയില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനുരാധ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പളളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ അധ്യക്ഷത വഹിച്ചു.

മധ്യ മേഖല കളരി ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം സവിതാ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ അധ്യക്ഷത വഹിച്ചു.

പടിഞ്ഞാറന്‍ മേഖലയിലെ കളരി ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ എന്‍.എസ്.എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സേവാസംഘം എക്‌സിക്യൂട്ടീവ് അംഗം ഡോ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.

പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് സമര്‍പ്പണം 20ന് ആറന്മുള ക്ഷേത്ര സന്നിധിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. മൂന്ന് മേഖലകളില്‍ നിന്നായി 500 ഓളം കുട്ടികള്‍ പരിശീലന കളരിയില്‍ പങ്ക് ചേരും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍

തിരുവനന്തപുരം : മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍. തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു

കോട്ടയം:  ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച്  കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിലെയും  ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര,...
- Advertisment -

Most Popular

- Advertisement -