Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaലൂപ്പസ് രോഗത്തെക്കുറിച്ച്...

ലൂപ്പസ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ ബിലീവേഴ്‌സിൽ ഏകദിന സെമിനാർ

തിരുവല്ല: ലോക ലൂപ്പസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘മേക്ക് ലൂപ്പസ് വിസിബിൾ’ എന്ന വിഷയത്തിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. ജോൺ വല്യത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ലൂപ്പസ് രോഗനിർണ്ണയത്തിലും ചികിത്സയിലും റൂമറ്റോളജിസ്റ്റിന്റെ പങ്കിനെക്കുറിച്ച് റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ. വിഷ്ണു എസ്. ചന്ദ്രൻ ബോധവത്കരണ ക്ലാസ്സ് നടത്തി. റൂമറ്റോളജി വിഭാഗം അസ്സോ. പ്രൊഫസർ ഡോ. ഹരികൃഷ്ണൻ ജി, അസി.പ്രൊഫസർ ഡോ. ആദിത്യ സുധൻ, സീനിയർ റെസിഡന്റ് ഡോ. അർഷ മോണിക്ക ജോസ് എന്നിവർ പ്രസംഗിച്ചു.

വിവിധ അവയവങ്ങളെ ബാധിക്കുന്ന ലൂപ്പസ് രോഗത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് ചടങ്ങിൽ വിശദമായ ചർച്ചകൾ നടന്നു. ലൂപ്പസ് രോഗം ചർമ്മത്തെ ബാധിക്കുന്നതിനെക്കുറിച്ച് ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നാൻസി ഐക്കും, വൃക്കകളെ ബാധിക്കുന്നതിനെക്കുറിച്ച് നെഫ്രോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജോസഫും ക്ലാസുകൾ നയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന്...

ലഹരിക്കെതിരെ കേരളയാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം: ഫ്ലാഗ്ഓഫ് ജൂലൈ 4ന് കാസർഗോഡ്

കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ...
- Advertisment -

Most Popular

- Advertisement -