Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല അഷ്ടാഭിഷേക...

ശബരിമല അഷ്ടാഭിഷേക വഴിപാടിൽ  അഴിമതി : ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിന്റെ മറവിൽ വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ റിപ്പോർട്ട് തേടി. കേവലം ആറ് മാസത്തെ പൂജകൾക്കിടയിൽ അഷ്ടാഭിഷേകത്തിന്റെ പേരിൽ മാത്രം 5.15 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മുൻപ് ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളായവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതല വഹിച്ചിരുന്ന സമയത്താണ് ഈ ക്രമക്കേടുകൾ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.

അഷ്ടാഭിഷേക വഴിപാടിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി വിതരണം ചെയ്യുമ്പോൾ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് നൽകുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദ്യം ചെയ്തു.

ഈ മൂന്ന് സാധനങ്ങൾ കൂടി ദേവസ്വം സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ വഴിപാടിലെ സുതാര്യത ഉറപ്പാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ അഷ്ടാഭിഷേക പൂജയ്‌ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.

എന്നാൽ വിജിലൻസിന്റെ ഈ കണ്ടെത്തലുകൾ പൂർണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.  2021-ലുണ്ടായ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും കൃത്യമായ വിശദീകരണം കോടതിയിൽ നൽകുമെന്നും  ബോർഡ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുസ്തക പ്രകാശനം നടന്നു

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പ്രൊഫ എ.ടി. ളാത്തറയുടെ കൊച്ചു കൊച്ചു സ്മാരക കുടീരങ്ങൾ പ്രൊഫ ഉണ്ണികൃഷ്ണൻ കളിക്കൽ പ്രൊഫവർഗീസ് ജോർജിന് നല്കി നിർവഹിച്ചു. സുനിൽ മാതൃ...

സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി : പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍...
- Advertisment -

Most Popular

- Advertisement -