Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് ഡി...

തമിഴ്നാട് ഡി എസ് ജെ പി ഘടകം രൂപീകരിച്ചു

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ തക്കലയിൽ നിരവധി എൻ എസ് എസ് കരയോഗങ്ങളുടെ പ്രതിനിധികൾ ചേർന്നു കൂടിയ യോഗത്തിൽ തമിഴ്നാട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി) ഘടകം രൂപീകരിച്ചു.

ഡി എസ് ജെ പി യുടെ ദേശീയ പ്രസിഡൻറ് കെഎസ്ആർ മേനോൻ മുഖ്യ അതിഥിയായ യോഗത്തിൽ കന്യാകുമാരി ജില്ല എൻഎസ്എസ് പ്രസിഡൻറ് രാജശേഖരൻ തമ്പി തമിഴ്നാട് ഘടകത്തിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ യുടെ ഘടക കക്ഷിയാണ് ഡി എസ് ജെ പി. ജനറൽ സെക്രട്ടറി ചന്ദ്രമൗലി, ട്രഷറർ അജിത് കുമാർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീകുമാർ, യുവജന വിഭാഗം പ്രസിഡൻറ് പ്രഭാഷ്, വനിതാ വിഭാഗം പ്രസിഡൻറ് ശ്രീലത എന്നിവരാണ് മറ്റു ഭാരവാഹികൾ.

വൈസ് പ്രസിഡൻറ്മാർ- ശ്രീകണ്ഠൻ നായർ, സിന്ധു, ക്യാപ്റ്റൻ ഹരികുമാർ, വിജയകുമാർ. ജോയിൻറ് സെക്രട്ടറിമാർ: അജിത ഭാസ്കർ, പ്രദീപ്. വെള്ളാള സമുദായ നേതാവായ ചന്ദ്രു , ജോയിൻ സെക്രട്ടറിയായി.

തക്കല, പത്മനാഭപുരം, പുലിയൂർ കുറിച്ചി, കുഴിത്തുറ ടൗൺ, ഇരണിയൽ, തിരുവട്ടാർ, മണവാള കുറിച്ചി, കൊല്ലംകോട്, പുത്തൂർ, കുലശേഖരം, ആണ്ടൂർ, തിരുനയനാർകുറിച്ചി, പാർവതിപുരം, എഴുകോൺ,  പെരുഞ്ചക്കോണം, കുമാരപുരം തുടങ്ങിയ 32 എൻഎസ്എസ് കരയോഗങ്ങളാണ് യോഗത്തിന് നേതൃത്വം നൽകിയത്.

രണ്ടേമുക്കാൽ ലക്ഷം നായർ സമുദായ അംഗങ്ങളുള്ള കന്യാകുമാരി ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലും  നിർണായക ഘടകമാണ് ഇപ്പോൾ ഡി എസ് ജെപി.

തക്കലയിൽ പുലിയൂർ കുറിച്ചി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലയിലെ 140 കരയോഗങ്ങളിൽ 32 കരയോഗങ്ങളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെ 72 ഭാരവാഹികൾ പങ്കെടുത്താണ് വൻ വിജയമാക്കിയത്. പത്മനാഭപുരം മുനിസിപ്പൽ കൗൺസിലർ വിനോദ് കുമാർ, പാർട്ടി ദേശീയ സമിതി കൊല്ലം സന്തോഷ്, ശ്രീകുമാർ, രാധാമണി, ബാലചന്ദ്രൻ എന്നിവരും പങ്കെടുത്തു.

തമിഴ്നാട്ടിൽ നിന്നുള്ള കൂടുതൽ കരയോഗങ്ങളിലെ അംഗങ്ങൾ ചേരുന്നതനുസരിച്ച് പാർട്ടി ഘടകം പുനർ സംഘടിക്കപ്പെടുമെന്ന് മേനോൻ വ്യക്തമാക്കി. 14 ലക്ഷത്തോളം അംഗങ്ങളുള്ള പ്രമുഖ ന്യൂനപക്ഷമാണ് തമിഴ്നാട്ടിൽ നായർ സമുദായം.

സംസ്ഥാന സമിതി കൂടാതെ കന്യകുമാരി ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി രവീന്ദ്രൻ നായരെയും, സെക്രട്ടറിയായി ചന്ദ്ര കുമാറിനെയും ട്രഷററായി ഹരികുമാറിനെയും യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച മുഖ്യമന്ത്രി വിജയ് യെ യോഗം അഭിനന്ദിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി

ന്യൂഡൽഹി : പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്‍കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്‍റെ വിമര്‍ശനം. ആദർശ...

Kerala Lotteries Results 16-08-2025 Karunya KR-719

1st Prize : ₹1,00,00,000/- KZ 445643 (KASARAGOD) Consolation Prize ₹5,000/- KN 445643 KO 445643 KP 445643 KR 445643 KS 445643 KT 445643 KU 445643 KV 445643 KW...
- Advertisment -

Most Popular

- Advertisement -