Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsമലങ്കര മാർത്തോമ്മാ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ: അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം കൊണ്ട അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു . പുതിയ വീടുകളുടെ അടിസ്ഥാന ശില ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും ഡോ. യുയാക്കിം മാർ കൂറിലോസ്  സഫ്രഗൻ മെത്രാപ്പൊലീത്തയും ചേർന്ന് നിർവഹിച്ചു.  ആശിർവദിച്ച   അടിസ്ഥാന ശിലകൾ ഡോ. യുയാക്കിം മാർ കൂറിലോസ്  സഫ്രഗൻ മെത്രാപ്പൊലീത്താ ഗുണഭോക്താക്കൾക്ക്  കൈമാറി.

സമൂഹത്തിൽ വേദനിക്കുന്നവരും തളളപ്പട്ടവരോടുമുളള കരുതലിലൂടെയാണ്  ദൈവ സ്നേഹം  പ്രതിഫലിപ്പിക്കേണ്ടതെന്ന്  സഫ്രഗൻ മെത്രാപ്പൊലീത്താ പറഞ്ഞു.  യേശുവിൻ്റെ മനസ്സ്  ഉൾക്കൊളളുന്നവർക്കേ ഇങ്ങനെ പ്രവർത്തിക്കാനാവൂ.   മെത്രാപ്പൊലീത്തയുടെ മാത്യക സമൂഹത്തിനാകെ പ്രചോദനം നൽകുന്നതാണെന്നും അദേഹം പറഞ്ഞു.

തിരുവല്ല  എസ്. സി പളളിയിൽ നടന്ന ചടങ്ങിൽ സീനിയർ വികാരി ജനറാളും അഭയം കോർഡിനേറ്ററുമായ  റവ. ജോർജ്ജ് മാത്യു, വികാരി ജനറാൾ  റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ, അഭയ പദ്ധതി ഭവന നിർമ്മാണ കോർഡിനേറ്റർ റവ. വി. എസ്. സ്കറിയാ, എസ്. സി ഇടവക വികാരി റവ. മാത്യു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പട്ടത്വ സുവർണ്ണ ജൂബിലി ആഘോഷങ്ങളില്ലാതെ സമൂഹത്തിൽ വേദനിക്കുന്നവർക്ക് കരുതലാകുന്ന പദ്ധതിയായി രൂപപ്പെടണമെന്ന ആഗ്രഹം അഭയം ഭവന പദ്ധതിയായി രൂപപ്പെടുകയായിരുന്നു. പദ്ധതിയിൽ ഇതുവരെ 59 വീടുകളുടെ നിർമ്മാണം പൂർത്തിയായി താക്കോൽ കൈമാറി.  30 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി.പി.എം.സംസ്ഥാന സമ്മേളനം : അനധികൃത ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ്...

മഴയ്ക്ക് ശമനം: അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം അടുത്ത മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന്...
- Advertisment -

Most Popular

- Advertisement -