Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ വിജയ്...

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ഒന്നാം മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ, മന്ത്രിമാരുടെ പുതുക്കിയ വകുപ്പുവിഭജന പട്ടിക രാജ്ഭവൻ ഔദ്യോഗികമായി പുറത്തിറക്കി.

ഭരണതലപ്പത്തെ ഏറ്റവും നിർണ്ണായകമായ പൊതുഭരണം, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഹോം (ആഭ്യന്തരം), പോലീസ്, മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗര-കുടിവെള്ള വിതരണം, യുവജനക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെ തന്റെ കൈവശം നിലനിർത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്ന വനിതാ ക്ഷേമ വകുപ്പ് ഒഴിവാക്കുകയും, പകരം ദാരിദ്ര്യ നിർമ്മാർജ്ജനം, പ്രത്യേക പദ്ധതികൾ എന്നിവ അദ്ദേഹത്തിന്റെ വകുപ്പുകളിലേക്ക് പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു. വകുപ്പുവിഭജനത്തിൽ ഏറ്റവും വലിയ അഴിച്ചുപണി നടന്നത് മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന്റെ കാര്യത്തിലാണ്. ധനകാര്യ വകുപ്പായിരുന്നു നേരത്തെ സെങ്കോട്ടയ്യന് നൽകിയിരുന്നത്.

എന്നാൽ പുതിയ ഉത്തരവ് പ്രകാരം അദ്ദേഹത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് പൂർണ്ണമായി റവന്യൂ, ദുരന്തനിവാരണം, നിയമസഭാ വകുപ്പുകളുടെ ചുമതല നൽകി. പുതുതായി മന്ത്രിസഭയിലേക്ക് എത്തിയ എൻ. മേരി വിൽസനാണ് അത്യന്തം പ്രാധാന്യമുള്ള ധനകാര്യം, പെൻഷൻ, പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പുകൾ വിജയ് കൈമാറിയിരിക്കുന്നത്.

തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) മാത്രമായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും, വിവരസാങ്കേതികവിദ്യ (IT) വകുപ്പിനൊപ്പം എഐ മന്ത്രാലയത്തിന്റെ ചുമതല ആർ. കുമാറിന് നൽകുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും : കെ ജയകുമാർ

ശബരിമല : അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ,...

ജലവിതരണം മുടങ്ങും

ആലപ്പുഴ: ആലപ്പുഴയിൽ ജലവിതരണം മുടങ്ങും. കടക്കരപ്പള്ളി, പള്ളിപ്പുറം എഴുപുന്ന, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തുകളിൽ  വാട്ടർ ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്ന ലൈനിൽ വാൽവുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാലാണ്  ജല വിതരണം മുടങ്ങുന്നത്. കടക്കരപ്പള്ളി പഞ്ചായത്തിൽ...
- Advertisment -

Most Popular

- Advertisement -