Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. എല്‍നിനോ പ്രതിഭാസം കാലവര്‍ഷത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമായതിനാല്‍, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നേരത്തെ ഈ മാസം 26 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ 5 ഓടെ മാത്രമേ എത്തുകയുള്ളൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക അദ്ധ്യാപക ദിനാചരണവും പുരസ്ക്കാര വിതരണവും നടത്തി

പത്തനംതിട്ട : അധ്യാപക ശാപവും അയ്യപ്പ ശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമതി അംഗം കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.കേരളാ റിട്ടയേർഡ്...

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു: ഒരാൾക്ക് പരുക്ക്

ആലപ്പുഴ:  യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. ഒരാൾക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിക്ക് ചേർത്തലയിൽ നിന്നും  സർവീസ് പോയ അരൂക്കുറ്റി_ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്  പൂച്ചയ്ക്കൽ സ്ഥലത്തു...
- Advertisment -

Most Popular

- Advertisement -