Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിവറേജസ് ചില്ലറ...

ബിവറേജസ് ചില്ലറ വിൽപ്പന ശാലയിൽ മോഷണം: പണം നഷ്ടമായിട്ടില്ലെന്നാണ് വിവരം

കോട്ടയം: ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.  മോഷണ ശ്രമത്തിനിടെ ഓഫിസിനുള്ളിൽ മുളകു പൊടി വിതറി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ക്യാഷ് ചെസ്റ്റിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് മദ്യത്തിന്റെ സ്റ്റോക്ക് എടുക്കുകയാണ്. മദ്യം നഷ്ടമായിട്ടുണ്ടോ എന്നറിയാൻ സ്‌റ്റോക്ക് പരിശോധിക്കേണ്ടി വരുമെന്ന് ബിവറേജസ് കോർപ്പറേഷൻ ജിവനക്കാർ അറിയിച്ചു. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ : ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി(74) അന്തരിച്ചു .ഖത്തർ അമീരി ദിവാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 1995 മുതൽ 2013 വരെ ഖത്തർ...

Kerala Lottery Results : 07-12-2025 Samrudhi SM-32

1st Prize Rs.1,00,00,000/- MS 870925 (VADAKARA) Consolation Prize Rs.5,000/- MN 870925 MO 870925 MP 870925 MR 870925 MT 870925 MU 870925 MV 870925 MW 870925 MX 870925...
- Advertisment -

Most Popular

- Advertisement -