Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeHealthപള്‍സ് പോളിയോ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

പത്തനംതിട്ട : ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. ആരോഗ്യസ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകള്‍ എന്നിവ വഴി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിന്‍ നല്‍കും. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാനായി മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള 47742 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. 967 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ റോഷ്ന ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊണ്ട വിശുദ്ധന്‍ : മേധാ പട്കര്‍

പരുമല: സാമൂഹിക സമത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി യത്‌നിച്ച വിശുദ്ധനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് പ്രശസ്ത പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.  പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള...

തിരുവനന്തപുരത്ത്‌ വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.ഇടത്തറ വാർ‌ഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്.മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisment -

Most Popular

- Advertisement -