Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിലെ പൊതുവഴിയരികിൽ...

ചങ്ങനാശ്ശേരിയിലെ പൊതുവഴിയരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി 

ചങ്ങനാശ്ശേരി: പൊതുവഴിയരികിൽ നിന്നും  32 സെന്റി മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ലഹരിമരുന്നുകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

എക്സൈസ് ഇന്റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി എക്സൈസ് ഉദ്യോഗസ്ഥരും,ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്. 

റോഡരികിൽ വേരോടു കൂടിയ നിലയിൽ വളർന്നുനിന്ന ചെടിക്ക് ഏതാണ്ട് 32 സെന്റീമീറ്റർ നീളമുണ്ട്. ഇത് കഞ്ചാവ് ചെടി തന്നെയാണെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...

പോക്സോ കേസ് പ്രതി  13 കാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയിൽ

പത്തനംതിട്ട: കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലയളവിൽ അച്ഛന്റെ വീട്ടിൽ പോയ 13 കാരിയെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ...
- Advertisment -

Most Popular

- Advertisement -