Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഷിഗെല്ല രോഗം...

ഷിഗെല്ല രോഗം : ആറന്മുളയിൽ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

കോഴഞ്ചേരി : ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച ആറന്മുളയിൽ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്ത് വയസുകാരിക്ക് ഷിഗെല്ല ബാധിച്ച എഴിക്കാട് ഭാഗം ഡി എം ഒ ഡോ. അനിതകുമാരി, പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി ചാക്കോ , വാർഡ് മെമ്പർ ശ്രീനി ചാണ്ടിശേരി, മെഡിക്കൽ ഓഫിസർ ഡോ. എ. ഗായത്രി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.  നിലവിൽ കുട്ടി രോഗമുക്തയാണെന്നും വീട്ടിൽ മറ്റാർക്കും രോഗ ബാധ ഇല്ലെന്നും ഡി എം ഒ അറിയിച്ചു. 

എന്നാൽ ആറന്മുളയിൽ കുട്ടിക്ക് ഷിഗെല്ല രോഗം വരാൻ കാരണം പുറത്ത് നിന്ന് വാങ്ങിയ പൊറോട്ടയും ചിക്കനും കഴിച്ചതിന് ശേഷമാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. ഭക്ഷണം രണ്ട് ദിവസം ചൂടാക്കി കഴിച്ചു. വൈകാതെ കുട്ടിക്ക് വയറിളക്കം ഉണ്ടായി. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുകയും ചികിത്സ ആരംഭിച്ചതും ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും: എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം : 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍...

ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ...
- Advertisment -

Most Popular

- Advertisement -