Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം ഓഹരി...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല: മുൻ സർക്കാരിന് മറുപടിയുമായി  മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിനു മുമ്പു തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാനെന്നും സതീശൻ പറഞ്ഞു. ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‍റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി...

ജിതിൻ്റെ കൊലപാതകം : പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദൻ

റാന്നി : പെരുനാട്ടിലെ സിഐടിയു പ്രവർത്തകൻ ജിതിൻ്റെ കൊലപാതകത്തിലെ പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലപ്പെട്ട ജിതിന് ആദരാഞ്ജലി അർപ്പിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -