Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യയിൽ വീണ്ടും...

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം : ഇറാന്റെ ലാറക് ദ്വീപിൽ ആക്രമണം നടത്തി യുഎസ്

ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം .ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണം നടത്തി.എണ്ണ കയറ്റുമതി കേന്ദ്രം കൂടിയായ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തി വിട്ടിരുന്നത് .ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാൻ ആരോപിച്ചു .

ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായിനിന്ന കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപ് തകർത്തതെന്നും യുഎസ് വ്യക്തമാക്കി .ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച നീക്കിയെന്നും യുഎസ് സൈന്യം അറിയിച്ചു.

അതേസമയം ,യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് അറിയിച്ചു .ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണം ഇപ്പോഴും ഇറാന് തന്നെയാണെന്നും ഐആർജിസി അവകാശപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജസ്ഥാനില്‍ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപിടിത്തം: അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം. രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്‌കരണശാലയുടെ...

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കോട്ടയം : പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .പാലാ - പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്.കർണാടകയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനം കാഞ്ഞിരപ്പള്ളി സെന്റ്...
- Advertisment -

Most Popular

- Advertisement -