Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsസർഗ്ഗശേഷി ബാല്യത്തിൽ...

സർഗ്ഗശേഷി ബാല്യത്തിൽ തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം: അഡ്വ. ബിജു ഉമ്മൻ

തിരുവല്ല: കുട്ടികളുടെ സർഗ്ഗശേഷി ബാല്യത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കപ്പെടണമെന്നും, നന്മയുടെ വിത്തുകൾ സമൂഹത്തിൽ വിതയ്ക്കുന്നതിൽ കലാകാരന്മാർക്ക് എക്കാലത്തും സുപ്രധാന പങ്കുണ്ടെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം കേന്ദ്ര കലാമേളയുടെ ഉദ്ഘാടനം തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലസമാജം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. റിനോ കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് ജേക്കബ്, ഫാ. ജെറിൻ ജോർജ്, തലിൻ മാത്യൂസ് എബ്രഹാം, ജൂലി ജോർജ്, ഫാ. റിഞ്ചു പി. കോശി, ഫാ. ബിജി ഗീവർഗീസ്, ലിപിൻ പുന്നൻ, മഞ്ജു ജിസ്സൻ, ജിത്തു കെ. റെജി എന്നിവർ പ്രസംഗിച്ചു. നോർത്ത്, സൗത്ത് സോണുകളായി സംഘടിപ്പിച്ച കലാമേളയിൽ സഭയുടെ പതിനെട്ട് ഭദ്രാസനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക്...

ഓണാഘോഷം

- Advertisment -

Most Popular

- Advertisement -