Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ വീട്ടിൽ ...

യുവതിയെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടായിരുന്ന സൂഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട:  അടൂരില്‍ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി മരിക്കുന്ന സമയം ഇയാൾ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്റ്റെയറിൻ്റെ പിടിയില്‍  ഷാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലുകുളങ്ങര റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) മാർച്ച് ആറ് രാത്രി എട്ട് മണി മുതൽ ഏഴാം തീയതി രാവിലെ ആറ് മണി...

കാലവര്‍ഷക്കെടുതിയിൽ ഉണ്ടായ നഷ്ടം : ഓണം അടുത്തതോടെ  ഏത്തക്കയുടെ വില കുത്തനെ ഉയരുന്നു

പത്തനംതിട്ട : ഓണം അടുത്തതോടെ വിപണിയില്‍ ഏത്തക്കയുടെ വില കുത്തനെ ഉയരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും നിര്‍മിക്കുന്നതിനായി മൊത്തക്കച്ചവടക്കാര്‍ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് ഏത്തക്കുലകള്‍ വാങ്ങിത്തുടങ്ങിയതോടെയാണ് വിലവര്‍ധനയ്‌ക്ക് കാരണമായത്. വിപണിയില്‍ ഇന്നലെ ഏത്തന്‍ പച്ചക്കായയ്‌ക്ക് കിലോയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -