Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅഡ്വ. എ....

അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന

കൊച്ചി: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന. അദ്ദേഹം പാർട്ടി അം​ഗത്വം പുതുക്കാൻ തയ്യാറായിട്ടില്ല. നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അം​ഗമാണ്.

അം​ഗത്വം പുതുക്കേണ്ട കാലാവധി അവസാനിച്ചിട്ടും പുതുക്കാതിരുന്നതോടെ, അദ്ദേഹം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് വിവരം. എന്നാൽ അഡ്വ. ജയശങ്കർ പാർട്ടി അം​ഗത്വം പുതുക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിന് അറിയില്ല.

അം​ഗത്വം പുതുക്കാൻ പാർട്ടി ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നില്ലെന്നും സൂചനകളുണ്ട്. അംഗത്വം വേണ്ടെന്ന് വെക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് അഡ്വ. ജയശങ്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ...

മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്...
- Advertisment -

Most Popular

- Advertisement -